ബെംഗളൂരു: ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐസിഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, കർണാടക സർക്കാർ, കോഫി വ്യവസായം എന്നിവയുടെ സഹകരണത്തോടെ സെപ്തംബർ 25 മുതൽ 28 വരെ മുതൽ ബെംഗളൂരു പാലസിൽ അഞ്ചാമത് വേൾഡ് കോഫി കോൺഫറൻസ് (ഡബ്ല്യുസിസി) സംഘടിപ്പിക്കുന്നു.
അതിനായി രു കോഫി മ്യൂസിയവും പശ്ചിമഘട്ട കാപ്പിത്തോട്ടവും പ്രദർശിപ്പിക്കുന്ന രീതിയിലുള്ള രൂപകല്പന ചെയ്ത താഴികക്കുടത്തിന്റെ ആകൃതിയാണ് പരിപാടിയുടെ ഹൈലൈറ്റ്.
ഈ സവിശേഷ ഘടന ഒരു കാപ്പിക്കുരു അതിന്റെ ഉറവിടത്തിൽ നിന്ന് കപ്പിയിലേക്കുള്ള യാത്രയെ ചിത്രീകരിക്കും, ലോക കോഫി കോൺഫെറെൻസിൽ ഇന്ത്യയിൽ നിന്നുള്ള വിവിധ കാപ്പി ഇനങ്ങൾ പ്രദർശിപ്പിക്കും, ഇന്ത്യയിലെ ഈ പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന പ്രകൃതിദത്ത സസ്യങ്ങൾ തന്നെയാണ് ഉപയോഗപ്പെടുത്തുക.
2,400-ലധികം പ്രതിനിധികൾ, 117 സ്പീക്കറുകൾ, 208 പ്രദർശകർ, 300 ബി 2 ബി മീറ്റിംഗുകൾ എന്നിവയുൾപ്പെടെ 80-ലധികം രാജ്യങ്ങളിൽ നിന്ന് ഇവന്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ആകർഷകമായ സെഷനുകൾ, കോഫി രുചികൾ, മത്സരങ്ങൾ, പാനൽ ചർച്ചകൾ, അത്യാധുനിക കോഫി ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.