ബെംഗളൂരു: കർണാടകയിലെ രാമനഗരയിലെ ഒരു യുവതി ജമ്മു കശ്മീരിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര നടത്തുന്നു. വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്താനുള്ള ദൗത്യവുമായാണ് കർണാടകയിൽ നിന്നുള്ള 24 കാരിയായ ചിത്ര റാവു ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിക്കുന്നത്.
ആദ്യം റാവു ട്രെയിൻ വഴി കന്യാകുമാരിയിലെത്തും. അവിടെ നിന്നും തന്റെ ബൈക്ക് എടുത്താണ് കശ്മീരിലേക്ക് ഒറ്റയ്ക്ക് യാത്ര ആരംഭിക്കുന്നത്. 3,676 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചിത്ര റാവു കാശ്മീരിലെത്തുക
സേലം, ചിത്രദുർഗ, സോലാപൂർ, ധൂലെ, ധോൻസ്വാസ്, കിഷൻഗഡ്, ഖനൗരി, ഉധംപൂർ, ശ്രീനഗർ എന്നിവിടങ്ങളിലൂടെയാണ് ചിത്രയുടെ യാത്ര തുടരുക.
15 വർഷമായി ചിത്രയുടെ അമ്മ വൃദ്ധസദനം നടത്തി വരികയാണ്, “നിവാസികളുടെ വേദന കണ്ടുവളർന്ന യുവതിയാണ് ചിത്ര , അതിനാലാണ് വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്താൻ ചിത്ര മുന്നിട്ട് ഇറങ്ങിയത്.
നാലോ അഞ്ചോ മാസത്തേക്കുള്ള പദ്ധതികളാണിതെന്നും ചിത്ര പറഞ്ഞു. ഓൾ ഇന്ത്യ ട്രിപ്പ് നടത്തുന്നതിന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ തനിക്ക് കുറച്ച് സമയമെടുത്തതായി ചിത്ര പറയുന്നു.
ഏത് മാതാപിതാക്കളെയും പോലെ അവരും വളരെ ആശങ്കാകുലരായിരുന്നുവെന്നും ചിത്ര കൂട്ടിച്ചേർത്തു. മറ്റ് ബൈക്ക് യാത്രികരുമായി ആലോചിച്ച ശേഷം ഏറ്റവും നല്ല റൂട്ട് തന്നെയാണ് ചിത്ര തിരഞ്ഞെടുത്തത്.
കശ്മീരിലേക്കുള്ള യാത്രയിൽ 10 സംസ്ഥാനങ്ങൾ കവർ ചെയ്യും. ഈ ട്രിപ്പ് യാതാർഥ്യമാക്കുന്നതിനായി പല പരിശീലനങ്ങൾ നേടിയ കൂട്ടത്തിൽ സ്വയം ടയറുകൾ ശരിയാക്കാൻ പഠിച്ചുവെന്നും ഏത് സാഹചര്യത്തിനും താൻ ഇപ്പോൾ തയ്യാറാണെന്നുമെന്ന് ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.