ബെംഗളൂരു: കർണാടക സംസ്ഥാന പിന്നാക്ക വിഭാഗങ്ങളുള്ള കമ്മീഷൻ സംസ്ഥാനത്തെ അനാഥർക്ക് വിദ്യാഭ്യാസത്തിലും ഒരു ശതമാനം സംവരണം നൽകണമെന്ന് ശുപാർശ ചെയ്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
സംസ്ഥാന സർക്കാർ റിപ്പോർട്ടിന് ഇതിനോടകം അംഗീകാരം നൽകിക്കഴിഞ്ഞു, മന്ത്രിസഭാ യോഗത്തിൽ ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത.
പിന്നാക്ക വിഭാഗ കമ്മീഷൻ റിപ്പോർട്ട് കെ ജയപ്രകാശ് ഹെഗ്ഡെ ബുധനാഴ്ചയാണ് അനാഥർക്ക് കാറ്റഗറി 1 പ്രകാരമുള്ള സംവരണം ശുപാർശ ചെയ്ത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
ഒബിസി കമ്മിഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത 150 കേന്ദ്രങ്ങളിലായി 5,280 അനാഥരാണ് താമസിക്കുന്നത്. അനാഥരെ ഏറ്റവും പിന്നോക്ക വിഭാഗമായി പരിഗണിക്കണമെന്ന് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
രക്ഷിതാക്കളും ബന്ധുക്കളും ഇല്ലാത്തവർക്ക് വിദ്യാഭ്യാസ-തൊഴിൽ സംവരണത്തിന് പരിഗണിക്കുന്ന അനാഥ സർട്ടിഫിക്കറ്റ് നൽകണമെന്ന് കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചു.
5,280 പേരിൽ മതം അറിയാത്ത 120 കുട്ടികളുണ്ട്. 635 കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടവരുമാണ്.
മതം അറിയാത്ത കുട്ടികളെ ഏറ്റവും പിന്നോക്ക വിഭാഗമായി പരിഗണിക്കണമെന്ന് കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചു. നിലവിൽ പൊതുവിഭാഗത്തിലാണ് ഇവരെ പരിഗണിക്കുന്നത്.
എല്ലാ ജില്ലകളിലെയും അനാഥാലയങ്ങൾ സന്ദർശിച്ചും അവരുടെ അവസ്ഥ പഠിച്ചുമാണ് കമ്മീഷൻ റിപ്പോർട്ട് ക്രോഡീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.