ഇന്ന് കര്‍ക്കിടകം ഒന്ന്; ഇനി വിശ്വാസത്തിന്റെയും ജീവിതചര്യയുടയും രാമായണ ശീലുകളുടെയും കാലം

ramayana masam

ഇന്ന് കര്‍ക്കിടകം ഒന്ന്. വിശ്വാസത്തിന്റെയും ജീവിതചര്യയുടയും രാമായണ ശീലുകളുടെയും കാലം. ആരോഗ്യ സംരക്ഷണത്തിനായി ആയൂര്‍വ്വേദ ചികിത്സകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.

പഞ്ഞമാസമാണെന്ന വിശേഷണമാണ് കര്‍ക്കിടകത്തിന്. പഞ്ഞമാസത്തിലെ ആധിയും വ്യാധിയും ഒഴിഞ്ഞുപോവാന്‍ ഇനിയുള്ള മുപ്പതു നാള്‍ രാമായണ പാരായണത്തിലാവും വിശ്വാസികള്‍. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകളാല്‍ മുഖരിതമാകും.

കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്താനാണ് വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ മുഴുകുന്നത്. അതിനാല്‍ തന്നെ കര്‍ക്കിടകത്തെ രാമായണ മാസമെന്നും പറയപ്പെടുന്നു.അതിനാല്‍ തന്നെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.

ബാലീ നിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ശ്രീരാമന്‍ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ് രാമായണമാസമായി ആചരിക്കുന്നതെന്ന മറ്റൊരു ഐതിഹ്യവും ഈ മാസ്തതിനുണ്ട്.

 

ഉയിച്ചില്‍ പഴിച്ചില്‍ തുടങ്ങി ആയുര്‍ വിധി പ്രകാരമുള്ള സുഖ ചികിത്സക്കുള്ള സമയം കൂടിയാണിത്. പ്രധാന ഭക്ഷണം കര്‍ക്കിടക കഞ്ഞിയാണ്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നുണ്ട. പല ആയുര്‍വ്വേദ കേന്ദ്രങ്ങളും പ്രത്യേക സുഖചികിത്സയും കര്‍ക്കിടകമാസത്തില്‍ നടത്തിവരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us