മധ്യപ്രദേശ് : മധ്യപ്രദേശിൽ ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.
ഇപ്പോഴിതാ, ദഷ്റത് റാവത്ത് എന്ന യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
ഭോപ്പാലിലെ തന്റെ വസതിയിൽവച്ചാണ് മുഖ്യമന്ത്രി യുവാവിന്റെ കാൽ കഴുകിയത്.
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വേദന തോന്നി. നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളെപ്പോലുള്ളവർ എനിക്ക് ദൈവമാണ്,” റാവത്തിനോട് ചൗഹാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രി യുവാവിന്റെ കാൽ കഴുകുന്നതിന്റെ വീഡിയോ എഎൻഐ ഷെയർ ചെയ്തിട്ടുണ്ട
വ്യാഴാഴ്ച സംഭവത്തിലെ കുറ്റക്കാരനായ പ്രവേഷ് ശുക്ലയെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ പ്രവേഷ് ശുക്ലയ്ക്കെതിരെ ഐപിസി സെക്ഷൻ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 504 (സമാധാന ലംഘനം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ), എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
തെരുവിൽ ഇരിക്കുകയായിരുന്ന ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്തേക്ക് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
മധ്യപ്രദേശിലെ സിദി ജില്ലയിലായിരുന്നു സംഭവം. ശുക്ലയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി നേതാക്കൾ രംഗത്തുവന്നിരുന്നു.
സംഭവത്തിലെ പ്രതി സിദ്ധി കേദാർനാഥ് ശുക്ലയുടെ കൂട്ടാളിയാണെന്ന് ആരോപിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ പ്രതിനിധിയല്ല. അദ്ദേഹം ബിജെപി അംഗം പോലുമല്ലെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകർ സംസാരിക്കവെ, പ്രതിക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണവും നിഷേധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.