നഗരത്തിലെ റോഡുകളിൽ ഇരുചക്രവാഹനം വീലിങ് നടത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് പ്രത്യേക പൊലീസ് സംഘം

ബെംഗളൂരു: സിറ്റി ട്രാഫിക് പോലീസിന്റെ വെസ്റ്റ് ഡിവിഷനിലെ പ്രത്യേക സംഘം പടിഞ്ഞാറൻ ബംഗളൂരുവിൽ വെവ്വേറെ കേസുകളിൽ വീലിങ് നടത്തിയതിന് ആറ് പേരെ പിടികൂടി. നിരവധി അപകടങ്ങളാണ് നഗരത്തിൽ ബൈക്ക് വീലിങ് മൂലം ഉണ്ടാകുന്നത്.

നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ വീലിംഗ് കേസുകൾ അന്വേഷിക്കാൻ ജൂൺ 20 ന് വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള എട്ട് അംഗങ്ങൾ അടങ്ങുന്ന സംഘം രൂപീകരിച്ചരുന്നു.

മാഗഡി റോഡ് ട്രാഫിക് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രാദേശിക പരാതികളുടെയും സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. ഹൈവേകളിലും മറ്റ് തിരക്കേറിയ റോഡുകളിലും നടക്കുന്ന അപകടകരമായ ബൈക്ക് സ്റ്റണ്ടുകളെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.

ഒമ്പത് ദിവസത്തിനുള്ളിൽ വെസ്റ്റ് ഡിവിഷനിൽ വീലിംഗ് നടത്തിയതിന് ആറ് കേസുകളാണ് സംഘം രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി മൂന്ന് കേസുകൾ മഗഡി റോഡ് ട്രാഫിക് പോലീസിനും രണ്ട് കേസുകൾ വിജയനഗറിനും ഒന്ന് കെങ്കേരിക്കും കൈമാറി.

വാഹനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടെത്തിയാൽ, സമഗ്രമായ പരിശോധനയ്ക്ക് ശേഷം വാഹന രജിസ്ട്രേഷൻ റദ്ദാക്കാൻ ആണ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) അറിചിരിക്കുന്നത്. കൂടാതെ ഡ്രൈവിംഗ് ലൈസൻസുകൾ ഉടനടി സസ്പെൻഡ് ചെയുകയും ചെയ്യും.

കുറ്റവാളികൾ ആവർത്തിച്ചുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും അവരെ അറസ്റ്റ് ചെയ്യുന്നതിനുമായി സോഷ്യൽ മീഡിയയിൽ പങ്കിടുന്ന വീഡിയോകളും വിവരങ്ങളും സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് (ഐഎംവി) നിയമത്തിലെ ഐപിസി സെക്ഷൻ 279 (അശ്രദ്ധമായി വാഹനമോടിക്കുകയോ പൊതുവഴിയിൽ വാഹനമോടിക്കുകയോ ചെയ്യുക), സെക്ഷൻ 189 (റേസിംഗിനും പരീക്ഷണങ്ങൾക്കുമുള്ള ശിക്ഷ) എന്നിവ പ്രകാരമാകും കുറ്റം ചുമത്തും. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ ഹെൽമെറ്റ് ധരിക്കാതെയോ കണ്ടെത്തിയാൽ, IMV യുടെ സെക്ഷൻ 3(1) r/w 181 അല്ലെങ്കിൽ 129 പ്രകാരം യഥാക്രമം കുറ്റം ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us