വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി അസിന്‍; ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് അപ്രത്യക്ഷമായി

വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി അസിന്‍. രാഹുൽ ശർമ്മയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതിന് പിന്നാലെയാണ് അസിൻ തോട്ടുംകൽ വീണ്ടും വാർത്തകളിൽ നേടിയിരിക്കുന്നത്.

ഭര്‍ത്താവ് രാഹുല്‍ ശര്‍മയുമായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെയാണ് കിംവദന്തികൾ പൊട്ടിപ്പുറപ്പെട്ടതും അവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടിയതും.

വാര്‍ത്തയോട് പ്രതികരിച്ച താരം പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഭര്‍ത്താവ് രാഹുലിനും മകള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണെന്നും വ്യക്തമാക്കി.

അസിന്റെയും രാഹുലിന്റെയും ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അസിന്റെ ആരാധകർ ഏറെ ഞെട്ടലിലായിരുന്നു. എന്തായാലും ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് അസിൻ.

‘ ഞങ്ങൾ വേനലവധി ആസ്വദിക്കുകയാണ്. മുഖത്തോട് മുഖം നോക്കി പ്രഭാത ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് തികച്ചും തെറ്റായതും തീർത്തും അടിസ്ഥാനരഹിതമായ ചില വാർത്തകൾ കാണാൻ ഇടയായത്. ഈ സമയത്ത് ഞാൻ ഓർക്കുന്നത് വിവാഹം ഉറപ്പിച്ച സമയത്ത് പുറത്തു വന്ന ഒരു വാർത്തയാണ്.

ഞങ്ങളുടെ കുടുംബാംഗങ്ങൾ ഒന്നിച്ച് വിവാഹ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ബ്രേക്കപ്പായെന്ന് വാർത്തകൾ വന്നിരുന്നു. ദയവായി അൽപം കൂടി പക്വതയോടെ കാര്യങ്ങളെ എടുക്കൂ. മനോഹരമായ അവധികാലത്തിന്റെ അഞ്ച് മിനിറ്റാണ് നഷ്ടപ്പെട്ടത്. അതിൽ എനിക്ക് നിരാശയുണ്ട്. എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു- അസിൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചു.

തെന്നിന്‍ഡ്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു 2016 ല്‍ അസിന്റേയും രാഹുല്‍ ശര്‍മയുടെയും വിവാഹം. തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് നടി ഇടവേള എടുക്കുകയായിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us