ബെംഗളൂരു: സ്ത്രീസുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബിഎംടിസി ബസുകളിൽ യാത്ര ചെയ്തു. ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര സിറ്റി പോലീസ് ഓഫീസർമാരുമായി അവലോകന യോഗം നടത്തുകയും സ്ത്രീസുരക്ഷയ്‌ക്കായി നടപടികൾ കൈക്കൊള്ളുന്നതിന് ഊന്നൽ നൽകുകയും ചെയ്‌ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്.
Women safety is of utmost concern to Bengaluru City Police. Today all BCP officers travelled in BMTC buses and discussed with women travellers to understand their concerns. Also created awareness with them reg various measures taken by BCP reg women safety in the city. pic.twitter.com/tlud7RKEN3
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) June 19, 2023
കഴിഞ്ഞയാഴ്ച, സിറ്റി പോലീസിലെ ഉന്നതർ ഹൊയ്‌സാല വാഹനങ്ങളിൽ മണിക്കൂറുകളോളം ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തി. ദയാനന്ദയും സംഘവും വനിതാ യാത്രക്കാരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സിറ്റി പോലീസ് സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് അവർ യാത്രക്കാരെ അറിയിക്കുകയും 112 എന്ന നമ്പറിൽ വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.