ബെലന്തൂർ തടാകത്തിൽ നുരയുണ്ടാക്കുന്നത് ഡിറ്റർജന്റുകളും ഷാംപൂ കെമിക്കലും മൂലമെന്ന് പഠനം

ബെംഗളൂരു: കാലവർഷത്തെ തുടർന്ന് ബെലന്തൂരിലെ വിഷപ്പത വീണ്ടും തലവേദനയാകുമെന്ന പ്രദേശവാസികളുടെ ആശങ്കൾക്കിടെ മലിനജലം വേണ്ടത്ര ശുദ്ധീകരിക്കാതെ ഒഴുക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പഠനം. ഡിറ്റർജന്റുകൾ സോപ്പ് ഷാംപൂ എന്നിവയുടെ അംശം തടാക ജലത്തിൽ വ്യാപകമായി കലരുന്നതായി ഐ.ഐ.എസ്.സി സെന്റർ ഫോർ സസ്‌റ്റൈനബിൾ ടെക്നോളജീസിലെ ഗവേഷകർ കണ്ടെത്തി. തടാകത്തിലെ വിഷപ്പത നുരഞ്ഞ് പൊൻജി സമീപ പ്രദേശങ്ങളിലേക്ക് പടർന്ന് തീപിടിക്കുക, ഗതാഗതം മുടങ്ങുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

നഗരത്തിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂരിന്റെ പുനരുജ്ജീവനത്തിന് കോടികൾ ചിലവഴിച്ച് പദ്ധതികൾ നടപ്പിലാക്കിയിട്ടും മലിനജലം ഒഴുക്കുന്നത് നിയന്ത്രിക്കാൻ ആയില്ല.സമീപത്തെ വർത്തൂർ തടാകത്തിന്റെ അവസ്ഥയും വിഭിന്നമല്ല. തടാക തീരത്തെ രാസമാലിന്യങ്ങൾ ഒഴുക്കുന്ന വസ്ത്രങ്ങൾക് നിറം കൊടുക്കാന് ഡൈനിങ് യൂണിറ്റുകളും മറ്റും ദേശിയ ഹരിത ട്രിബുണൽ ഇടപെട്ട് പൂട്ടിച്ചിരുന്നു. അപാർട്മെന്റ് കോംപ്ലക്സുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മലിന ജല ശുദ്ധീകരണ പ്ലാന്റുകൾ നിർബന്ധമാക്കിയെങ്കിലും ചുരുക്കം സ്ഥാപനങ്ങൾ മാത്രമാണ് ഇവാ കാര്യക്ഷമമായി നടപ്പിലാക്കുന്നുള്ളു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us