തിരുവനന്തപുരം: സ്‌കൂളുകളില്‍ ശനിയാഴ്ച ദിവസം പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനോട് എതിര്‍പ്പുമായി അധ്യാപക സംഘടന. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്നും കെഎസ്ടിഎ അറിയിച്ചു.
ശനിയാഴ്ച ദിവസം പ്രവര്‍ത്തി ദിവസമാക്കിയതില്‍ പ്രതിഷേധിച്ചാണ് അധ്യാപിക സംഘടനയായ കെഎസ്ടിഎ രംഗത്തെത്തെത്തിയത്. യാതൊരുവിധ കൂടിയാലോചനകളില്ലാതെ ഏക പക്ഷീയമായി തീരുമാനിച്ചതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തിയിട്ടുണ്ട്.
കെഇആര്‍ വ്യവസ്ഥകളനുസരിച്ച് പ്രൈമറിയില്‍ 800 ഉം സെക്കന്ററിയില്‍ 1000 വും ഹയര്‍ സെക്കന്ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യായന സമയമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുള്ളതുകൊണ്ടുതന്നെ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ടിഎ പറയുന്നത്.
ശനിയാഴ്ച അവധി നല്‍കിവന്നത് അടുത്ത ഒരാഴ്ച പാഠഭാഗങ്ങളുടെ ആസൂത്രണം നടത്തുവാന്‍ അധ്യാപകനും കുട്ടികള്‍ക്കും പഠിക്കാനാവശ്യമായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണെന്നും മതിയായ സമയം കാര്യക്ഷമമായ അധ്യായനം എന്ന ലക്ഷ്യത്തിലേത്ത് അധ്യാപക സമൂഹത്തെ നയിക്കുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്കിട നല്‍കാതെ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമായി വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തണമെന്നും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.