മഴയിൽ ചോർന്നൊലിച്ച് പുതിയ വൈറ്റ്ഫീൽഡ് കടുഗോഡി മെട്രോ സ്റ്റേഷന്റെ മേൽക്കൂര

ബെംഗളൂരു: ഞായറാഴ്ച വൈകീട്ട് 20 മിനിറ്റോളം പെയ്ത ശക്തമായ മഴയിൽ വൈറ്റ്ഫീൽഡ് കടുഗോഡി മെട്രോ ടെർമിനൽ സ്റ്റേഷനിലുടനീളം ചോർന്നൊലിച്ചു. ഈ വർഷം മാർച്ച് 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കടുഗോഡി-കെആർ പുര മെട്രോ പാത ഉദ്ഘാടനം ചെയ്തത് ഇതേ സ്റ്റേഷനിൽ നിന്നാണ്. മഴയെത്തുടർന്ന് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും ‘വൈറ്റ്ഫീൽഡ് റൈസിംഗ്’ എന്ന ഗ്രൂപ്പ് ട്വീറ്റ് ചെയ്തു. വൈകുന്നേരം 5.35 ഓടെ നല്ലൂർഹള്ളിയിൽ നിന്നും ട്രെയിനിൽ കയറിയ അധികം വൈകാതെ ശക്തമായ മഴ പെയ്തു തുടങ്ങി. വൈകുന്നേരം 5.43 ഓടെ വൈറ്റ്ഫീൽഡ് കടുഗോഡിയിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോം തറ തുടയ്ക്കുന്നതാണ് കണ്ടത്. അപ്പോഴാണ് മഴ മൂലം സ്റ്റേഷനിൽ ചോർച്ച ഉള്ളതായി മനസിലായതെന്ന് വീഡിയോ ചിത്രീകരിച്ച യുവാവ് പറഞ്ഞു.

  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

സ്റ്റേഷനിലൂടെ നടക്കുമ്പോൾ മുകളിലെ മേൽക്കൂരയിൽ നിന്നും മഴത്തുള്ളികൾ വീണതോടെ ട്രെയിനിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്കും നനഞ്ഞ പ്ലാറ്റ്ഫോമിലൂടെ വഴുക്കാതെ സൂക്ഷിച്ച് ഗോവണി ഇറങ്ങേണ്ടി വന്നു. മാർച്ചിൽ ഉദ്ഘാടനം ചെയ്ത പുതിയ സ്റ്റേഷനാണിതെന്നും യാത്രക്കാർ ഓർമിപ്പിച്ചു. വരാനിരിക്കുന്ന മൺസൂൺ മാസങ്ങളിൽ ഇവിടെ എന്തെല്ലാം സംഭവിക്കുമെന്നും യാത്രക്കാർ ചോദിച്ചു. കടുഗോഡിയിൽ 20 മിനിറ്റിനുള്ളിൽ 27.5 മില്ലിമീറ്റർ (2.7 സെന്റീമീറ്റർ) മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ആദർശ് ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
[masterslider id="10"]

Related posts