ബെംഗളൂരു: നൈസ് റോഡിൽ വിശ്രമിക്കാൻ നിന്നപ്പോൾ 33 കാരനായ ഒരാളെ മൂന്നംഗ സംഘം കൊള്ളയടിച്ചു. മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സ്വർണച്ചെയിനും പണവും കവർന്നു. ബയതരായണപുര പോലീസ് കവർച്ചയ്ക്ക് കേസെടുത്തു. മെയ് 7ന് രാത്രി 7.30 ഓടെയാണ് സംഭവം. ചില ജോലികൾക്കായി കെങ്കേരിയിൽ പോയി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ശ്രീനഗറിലെ നാഗരാജ് പി.ഡി നൽകിയ പരാതിയിൽ പറഞ്ഞു.
അല്പസമയം വിശ്രമിക്കാൻ നൈസ് റോഡിലെ റോഡരികിൽ ബൈക്ക് നിർത്തി. തൊട്ട് അടുത്ത നിമിഷം വിലപിടിപ്പുള്ള സാധനങ്ങൾ കൊടുക്കാൻ പറഞ്ഞ് ബൈക്കിലെത്തിയ മൂന്ന് അക്രമികൾ അദ്ദേഹത്തെ സമീപിച്ചു. മൂവരോടും ഒന്നും ഇല്ലെന്ന് പറഞ്ഞ് നാഗരാജ് സ്ഥലം വിടാൻ ശ്രമിച്ചു. തുടർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുമെന്ന് അവർ നാഗരാജിനെ ഭീഷണിപ്പെടുത്തി. ഭയന്നുവിറച്ച നാഗരാജ് 15 ഗ്രാം തൂക്കമുള്ള സ്വർണ്ണ ചെയിനും നാല് ഗ്രാമിന്റെ വിരൽ മോതിരവും നൽകി. അവർ ഇയാളുടെ ഫോണും റിസ്റ്റ് വാച്ചും ആവശ്യപ്പെട്ടു. നാഗരാജ് രണ്ടും കൊടുത്തു. ചിലർ സംഭവസ്ഥലത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അക്രമികൾ രക്ഷപ്പെട്ടു. മൂവർക്കും 22നും 25നും ഇടയിൽ പ്രായമുണ്ടെന്ന് നാഗരാജ് പോലീസിനോട് പറഞ്ഞു.
മൂവർക്കും എതിരെ കേസെടുത്തിട്ടുണ്ടെന്നും സൂചനകൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.