ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി ട്രെയിനിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നാട്ടില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള മടക്കയാത്രക്കിടെ മലപ്പുറം സ്വദേശി ട്രെയിനില്‍ നിന്നും വീണു മരിച്ചു. കൊടിഞ്ഞി ചുള്ളിക്കുന്ന് കുഞ്ഞിയം പറമ്പില്‍ മുഹമ്മദ് കുട്ടി (52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി തിരൂരില്‍ നിന്നും കണ്ണൂര്‍ എക്പ്രസില്‍ യശ്വന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹത്തെ ഞായറാഴ്ച രാവിലെ ബാനസവാഡി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലാണ് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ബാനസവാഡിയിലെത്തിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്നും വീണതാവാമെന്നാണ് നിഗമനം. ബിഡദിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. മൃതദേഹം എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരായ വി.വി.അബ്ദു ചുള്ളിപ്പാറ, ശുക്കൂര്‍ കമ്മനഹള്ളി, റമീസ് കമ്മനഹള്ളി എന്നിവരുടെ സഹാത്തോടെ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു. ഭാര്യ: സക്കീന. മക്കള്‍: ശിഹാബുദ്ധീന്‍, അബ്ദുള്‍ സമദ്, തസ്ലീന, മുഹമ്മദ് അലി, ആയിഷാ സഫ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts