താനൂർ ബോട്ട് ദുരന്തത്തിൽ മരണം 21 ആയി. മരിച്ചവരിൽ 6 കുട്ടികളും 3 സ്ത്രീകളും. കാണാതായവർക്കായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ.
ബോട്ടപകടത്തിൽ ഒരു കുടുംബത്തിലെ 14 പേർ മരിച്ചു. പരപ്പനങ്ങാടി വളവിൽ കുന്നുമ്മൽ ജാബിറിൻ്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീ ർ (12) മകൾ ജന്ന(8), സൈതലവിയുടെ ഭാര്യ സീനത്ത്(43) മക്കളായഅസ്ന (18 ), ഷംന (16)സഫ് ല (13 ),(ഫിദദിൽന(8) സഹോദരി നുസ്‌റത്ത് (35) മകൾ ആയിഷമെഹ്റിൻ (ഒന്നര), സഹോദരൻസിറാജിൻ്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം).
അപകടത്തിൽ പെട്ട അറ്റ്‌ലാന്റിക് ബോട്ട് സർവ്വീസ് നടത്തിയത് ചട്ടങ്ങൾ ലംഘിച്ച്.ബോട്ടിൽ ഉണ്ടായിരുന്നത് അനുവദിക്കപ്പെട്ടതിനേക്കാൾ കൂടുതൽ ആളുകൾ. കൂടാതെ കുട്ടികൾ ഉൾപ്പെടെയുള്ള ആളുകളെ തിരുകിക്കയറ്റി ബോട്ട് പുറപ്പെട്ടത് 6മണിക്ക് ശേഷമാണ്.
ആവശ്യത്തിന് ലൈഫ് ജാക്കറ്റ് ബോട്ടിൽ ഇല്ലായിരുന്നു എന്നും വിമർനം. ബോട്ടുടമ നാസർ ഒളിവിലാണ്. രക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങിയത് നാട്ടുകാർ. എൻഡി ആർ എഫ് സംഘവും തെരച്ചിലിന്. നേവിയും ഉടൻ എത്തും…
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് താനൂരിൽ എത്തും. അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അറിയിച്ച് പ്രധാനമന്ത്രി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.