ബെംഗളൂരുവിൽ ഡെലിവറി ബോയ്‌ക്കൊപ്പം ബൈക്ക് യാത്ര നടത്തിയ രാഹുൽ ഗാന്ധി: വിഡിയോ കാണാം

rahul gandhi

ബെംഗളൂരു: മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട്ടിൽ നിന്നുള്ള മുൻ ലോക്‌സഭാ എംപിയുമായ രാഹുൽ ഗാന്ധി ഞായറാഴ്ച ബെംഗളൂരുവിൽ ഡെലിവറി ബോയ്‌ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തു. യാത്രയുടെ വീഡിയോ മിനിറ്റുകൾക്കകമാണ് വൈറലായത്.

ചുറ്റുമുള്ള വൻ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിലാണ് ഡെലിവറി ബോയ്‌ക്കൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് രാഹുൽ ഗാന്ധി യാത്ര ചെയ്തത്. തുടർന്ന് ഡെലിവറി ബോയിയുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന്   രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹോട്ടലിലെത്തിയത്. മെയ് 10ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കർണാടകയിൽ എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts