വന്‍ നേട്ടം: കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ പ്രമുഖ സമുദായ വിഭാഗം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ കോണ്‍ഗ്രസിന് വന്‍ നേട്ടം. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം ബാക്കി. തിങ്കളാഴ്ചയാണ് പരസ്യ പ്രചരണം അവസാനിക്കുന്നത്.

കര്‍ണാടകയില്‍ വിവിധാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണം കൊഴുക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രചരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ 10 കിലോമീറ്റര്‍ നീണ്ടു. ന്യൂ തിപ്പസാന്ദ്ര റോഡില്‍ നിന്ന് 10 മണിക്ക് ആരംഭിച്ച റോഡ് ഷോ 11.30 ഓടെ ട്രിനിറ്റി സര്‍ക്കിളില്‍ സമാപിച്ചു.ബെംഗളൂരുവില്‍ നിന്നും തനിക്ക് ലഭിച്ച സ്‌നേഹം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

അതിനുശേഷം ആഭ്യന്തരമന്ത്രി അമിത്ഷായുടെ റോഡ് ഷോ കര്‍ണാടകയിലെ ബെലഗാവില്‍ നടന്നു. വൈകിട്ട് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിലുള്ള വമ്പന്‍ റാലികളും റോഡ് ഷോകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കും. അതേസമയം, ബിജെപിക്ക് തിരിച്ചടിയായി സംസ്ഥാനത്തെ പ്രമുഖ സമുദായമായ വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.സമുദായ അംഗങ്ങള്‍ എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത്. ശക്തമായ പോരാട്ടത്തിന് വേദിയാകുന്ന കര്‍ണാടകത്തില്‍ ഏത് സംഘടനയുടെയും പിന്തുണ ലഭിക്കുന്നത് വലിയ കാര്യമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. മെയ് 10 നാണ് കര്‍ണാടകത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മോദി പ്രഭാവം ബിജെപിക്ക് ഇക്കുറിയും വലിയ നിലയില്‍ ഗുണം ചെയ്യുമെന്നും സംസ്ഥാനത്ത് അധികാരത്തുടര്‍ച്ച നേടാന്‍ തങ്ങളെ സഹായിക്കുമെന്നുമാണ് ബിജെപി നേതൃത്വം കരുതുന്നത്. എന്നാല്‍ അഴിമതി ആരോപണം അടക്കമുള്ള ഭരണ വിരുദ്ധ വികാരങ്ങള്‍ ബിജെപി ഭരണത്തെ താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us