തിരുവനന്തപുരം: കേരളത്തിൽ വീണ്ടും വൈദ്യുതി ഉപയോഗം റെക്കോഡിലെത്തി. അവധി ദിവസങ്ങൾ കഴിഞ്ഞതോടെയാണ് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടായത്. കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും വൈദ്യുതി ഉപയോഗത്തിൻ്റെ വർദ്ധനവിൽ കാരണമായി
അവധി ദിവസങ്ങൾക്ക് ശേഷം വീണ്ടും ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിച്ച് തുടങ്ങിയതോടെ വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായത് വൻ വർദ്ധനവ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിലെത്തിയിരിക്കുകയാണ്.ഇന്നലെ മാത്രം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രിൽ 13ന് 10.030 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഇതിനേക്കാൾ നേരിയ വർധനവാണ് കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായത്.ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 10 കോടി യൂണിട്ടിന് മുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 9.230 കോടി യൂണിറ്റായിരുന്നു ഇതുവരെ സർവകാല റെക്കോർഡായി തുടർന്നിരുന്നത്. എന്നൽ ഈ വർഷത്തോടെ റെക്കോഡുകൾ തകർക്കപ്പെടുകയാണ്.
2022 ഏപ്രിൽ മാസം ഉപയോഗിച്ചതിനേക്കാൾ എട്ടു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ വർഷം ഏപ്രിലിൽ കേരളം ഉപയോഗിച്ചത്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ക്രമാതീതമായി ചൂടാണ് വൈദ്യുതി ഉപയോഗം വർധിക്കുവാനുള്ള പ്രധാന കാരണം.അതേസമയം പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസംതോറും ഒരുശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 36 ശതമാനമായിരുന്ന ജലനിരപ്പ് ഇന്ന് 35 ശതമാനമായി കുറഞ്ഞു. ഈ രീതിയിലാണ് വൈദ്യുതി ഉപയോഗം തുടരുന്നതെങ്കിൽ നിലവിൽ ലഭ്യമായ വൈദ്യുതി തികയാതെ വരും. അങ്ങനെ എങ്കിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് യൂണിറ്റിന് 10 രൂപാ നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വരും. ഒപ്പം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിലുള്ള സാധ്യതകളും കൂടുതലാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.