മലപ്പുറം : ഫുട്ബോൾ എന്നാൽ മലയാളിക്ക് വികാരമാണ്. ലോകത്തിന്റെ ഏത് മൂലയിൽ കാൽപന്തുകളി നടന്നാലും അതുകാണാനും ആസ്വദിക്കാനും നിരവധി ആളുകൾ ഉണ്ട് .ഖത്തർ ലോകകപ്പൊക്കെ വൻ ആവേശത്തോടെയാണ് മലയാളക്കര സ്വീകരിച്ചത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഫുട്ബോളിന് പിന്നാലെ ഓടി.
പൊതുവെ അർജന്റീനക്കും ബ്രസീലിന്റെയും ആരാധകർ ആണ് ഏറെ . പോർച്ചുഗൽ ആരാധകരും ഒട്ടും കുറവല്ല. ഇപ്പോഴിതാ ഉത്തരക്കടലാസിലും ഇഷ്ട ടീം കയറിക്കൂടിയിരിക്കുന്നു. നാലാം ക്ലാസ് മലയാളം വാർഷികപരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി ഒരു വിദ്യാർത്ഥി രേഖപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഞാൻ ബ്രസീൽ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് ഈ ചോദ്യത്തിന് താഴെയായി വിദ്യാർത്ഥി എഴുതിയത്. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്കൂളിലെ ചോദ്യപേപ്പറും ഉത്തരവുമാണ് പ്രചരിക്കുന്നത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയത്. സ്കൂൾ അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വിദ്യാർത്ഥി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയിൽപെടുകയും പിന്നീട് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്കൂളിലെ മലയാളം നാലാം ക്ലാസ് അദ്ധ്യാപകൻ റിഫ ഷെലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.