ചർച്ചകൾ ഫലം കണ്ടില്ല; സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത

ബെംഗളൂരു: ശമ്പള വർധന സംബന്ധിച്ച ചർച്ചകൾക്കുള്ള ഊർജ മന്ത്രി വി സുനിൽ കുമാറിന്റെ ആഹ്വാനങ്ങൾ കെപിടിസിഎല്ലിലെയും വൈദ്യുതി വിതരണ കമ്പനികളിലെയും ജീവനക്കാരും നിരസിച്ചതിനാൽ വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതഉള്ളതായി റിപ്പോർട്ടുകൾ.

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സംസ്ഥാന സർക്കാരിന് മറ്റൊരു മോശം വാർത്തയാണ് വൈദ്യുതി വിതരണ കമ്പനി ജീവനക്കാരുടെ സമരാഹ്വാനം. മെച്ചപ്പെട്ട വേതനത്തിനായി മാർച്ച് 21 മുതൽ പണിമുടക്കുമെന്ന് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ (ആർടിസി) നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

സമരവുമായി മുന്നോട്ട് പോകുമെന്നും ചർച്ചയ്ക്ക് ഇല്ലെന്നും കർണാടക ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് യൂണിയൻ ആൻഡ് അസോസിയേഷൻ പ്രസിഡന്റ് ആർ.എച്ച്.ലക്ഷ്മിപതി പറഞ്ഞു. കെപിടിസിഎൽ ബോർഡും ഊർജ മന്ത്രിയും 2022 ഏപ്രിൽ മുതൽ 22 ശതമാനം ശമ്പള വർദ്ധനയ്ക്ക് സമ്മതിച്ചിരുന്നു. എന്നാൽ അവരുടെ വാക്ക് പാലിച്ചില്ലെന്നും തുടർന്ന് സമീപകാല ഉത്തരവിൽ 12 ശതമാനം -15 ശതമാനം ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തു. ധനകാര്യ വകുപ്പും ബോർഡും അംഗീകരിച്ച തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ മാത്രമേ അവരോട് ആവശ്യപ്പെടുകയുള്ളൂ, എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

അഞ്ച് എസ്‌കോമുകളിൽ നിന്നുള്ള 60,000 ജീവനക്കാരെ ഫെഡറേഷൻ അതിന്റെ അംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമരത്തിന് സംസ്ഥാനത്തുടനീളം വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങൾ ഒരു വർഷമായി ശമ്പളവർധനവ് കാത്തിരിക്കുന്നതിനാൽ ഞങ്ങൾക്ക് മറ്റ് മാർഗമില്ലന്നും ഫെഡറേഷൻ സെക്രട്ടറി ഡോ.ഗോവിന്ദസ്വാമി പറഞ്ഞു.

ഊർജ മേഖലയിലെ ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നു എന്ന വാദങ്ങൾ നിരസിച്ച ഗോവിന്ദസ്വാമി, കടുത്ത സമ്മർദ്ദത്തിലാണ് തങ്ങൾ ജോലി ചെയ്തതെന്ന് പറഞ്ഞു. ഞങ്ങളുടെ ജോലിയുടെ സ്വഭാവം മറ്റ് ഡിപ്പാർട്ട്‌മെന്റുകളെപ്പോലെയല്ല, ഓരോ മണിക്കൂറിലും അപകടങ്ങൾ ഉണ്ടാകുന്നു, ഞങ്ങളുടെ നിരവധി ലൈൻമാൻമാർക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. “മറ്റ് വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us