താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്;  താമരശേരി ചുരത്തില്‍ ഡിസംബര്‍ 22 രാത്രി 11 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്‍റര്‍ ചേംബർ വഹിക്കുന്ന എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നല്‍കാതിരുന്നത്. പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ട്രെയ്‍ലറുകള്‍ രണ്ടര മാസത്തോളമായി താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തായി ദേശീയപാതയോരത്താണ് ലോറികള്‍ നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ട്രക്കുകള്‍ ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പ്രസ്തുത സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts