ബെംഗളൂരു: തീരദേശ കര്‍ണാടകയില്‍ വര്‍ധിച്ചുവരുന്ന സദാചാരഗുണ്ടായിസ് സംഭവങ്ങളെ അപലപിക്കുകയും അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും നിയമസഭാ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ.
‘സദാചാരഗുണ്ടായിസ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുക.ാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, ‘എല്ലാ പ്രവര്‍ത്തനത്തിനും പ്രതികരണമുണ്ടാകും’ എന്ന പ്രസ്താവനയിലൂടെ സിദ്ധരാമയ്യ, ഇത്തരം പ്രവൃത്തികളെ ‘പ്രോത്സാഹിപ്പിക്കുന്ന’തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നേരിട്ട് കുറ്റപ്പെടുത്തി.
‘ഇത്തരം പ്രവൃത്തികള്‍ക്ക് വ്യവസ്ഥയുണ്ടോ? ഇല്ലങ്കില്‍ പിന്നെ എന്തിനാണ് നമുക്കൊരു പോലീസ് വകുപ്പ്? ക്രമസമാധാനപാലനത്തിനും ഇത്തരം അക്രമികളെ കര്‍ശന നടപടികളോടെ നേരിടാനും പോലീസ് നിലവിലുണ്ട്. ക്രമസമാധാനത്തില്‍ ജനങ്ങള്‍ ഇടപെടുന്നത് അത്യന്തം അപലപനീയമാണ്. സര്‍ക്കാര്‍ ഇത് അനുവദിക്കരുത്,എന്നും സിദ്ധരാമയ്യ് പറഞ്ഞു.
ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഹിന്ദുത്വ അനുകൂല പ്രവര്‍ത്തകര്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ട ദമ്പതികളെ ഉപദ്രവിച്ചതിന്റെ പേരില്‍ 8 സദാചാരഗുണ്ടായിസ കേസുകള്‍ നടന്നിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ മാത്രം 5 ലധികം ‘സദാചാര ഗുണ്ടായിസ,’ കേസുകള്‍ ഉണ്ടാകുകയും സിറ്റി പോലീസ് നിരവധി ഹിന്ദുത്വ അനുകൂല പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.