നഗരത്തിൽ 684 ഇടങ്ങളിൽകൂടി പണംനൽകി വാഹനങ്ങൾ നിർത്തിയിടാം

ബെംഗളൂരു : അനധികൃതമായി റോഡരികിൽ വാഹനങ്ങൾ നിർത്തുന്നതോടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ 684 ഇടങ്ങളിൽകൂടി പണംനൽകി വാഹനങ്ങൾ നിർത്തിയിടാവുന്ന ‘പേ ആൻഡ് പാർക്ക്’ സംവിധാനമൊരുക്കാൻ ബി.ബി.എം.പി. ഒരോ പ്രദേശത്തെയും തിരക്കും പ്രധാന്യവും പരിഗണിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പാർക്കിങ്‌ സ്ഥലങ്ങൾ ഒരുക്കുക. റോഡരികിൽ പ്രത്യേക സൗകര്യമൊരുക്കിയാകും പേ ആൻഡ് പാർക്ക് സംവിധാനമൊരുക്കുക.

  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത

നിർത്തിയിടുന്ന വാഹനങ്ങളുടെ വാടക പിരിച്ചെടുക്കാൻ സ്വകാര്യ കമ്പനികളെ നിയോഗിക്കും. നിലവിൽ നഗരത്തിൽ ഇത്തരം 85 പാർക്കിങ് കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ പ്രവർത്തനം മികച്ച രീതിയിലാണെന്നാണ് ബി.ബി.എം.പി.യുടെ വിലയിരുത്തൽ.

എ വിഭാഗത്തിൽ ഇരുചക്രവാഹനങ്ങൾക്ക് 15 രൂപയും കാറുകൾക്ക് 30 രൂപയുമാണ് ഈടാക്കുക. ബി വിഭാഗത്തിൽ ഇത് യഥാക്രമം 10-ഉം 20-ഉം ആകും. സി വിഭാഗത്തിൽ അഞ്ചുരൂപയും 15 രൂപയും ഈടാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ 24,387 ഇരുചക്ര വാഹനങ്ങൾക്കും 2834 കാറുകൾക്കും പാർക്കുചെയ്യാനുള്ള സൗകര്യം ഒരുങ്ങുമെന്ന് ബി.ബി.എം.പി. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരകൾക്ക് 2 വർഷത്തെ ശിക്ഷയോ? ബെംഗളൂരുവിലെ പ്രമുഖ സർവകലാശാലയിൽ വിദ്യാർത്ഥി സസ്പെൻഷനെച്ചൊല്ലി വൻ പ്രതിഷേധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
[masterslider id="10"]

Related posts