ഡൽഹി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്. എക്സൈസ് നയവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റെയ്ഡ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. വ്യാപക വിമര്‍ശനങ്ങളും ഇതിനെതിരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് റെയ്ഡ്. എന്‍സിആര്‍ മേഖലയിലെ ഇരുപതോളം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിസോദിയ നിഷേധിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക... -
പണം നൽകാൻ വിസമ്മതിച്ചു; മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്ജെന്റർ
ന്യൂഡൽഹി: പണം നല്കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ... -
കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നിങ്ങളെ തേടി എത്തും; പുതിയ ഫീച്ചറുമായി സോമാറ്റൊ
ന്യൂഡൽഹി: പുതിയ ഫീച്ചറുമായി സോമാറ്റോ. കാൻസല്‍ ചെയ്ത ഓർഡർ കുറഞ്ഞ വിലയില്‍...