ചിക്കൻ കാലിൽ ഒളിപ്പിച്ച് ജയിലിലേക്ക് കഞ്ചാവ് കടത്തി, കയ്യോടെ പൊക്കി അധികൃതർ

ബെംഗളൂരു: പൊരിച്ച ചിക്കൻ കാലിനുള്ളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിൽ എത്തിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്.

പ്രജ്വാൾ ലക്ഷ്മണൻ എന്നയാളാണ് അറസ്റ്റിലായത്. വിജയപുര ജില്ല ജയിലിനുള്ളിലാണ് സംഭവം.

പ്രജ്വാൾ ജയിൽ എത്തിയത് തടവുകാരനായ ഷാരൂഖ് ഖാൻ എന്ന വ്യക്തിയെ കാണാനായിരുന്നു. ഇയാൾക്ക് നൽകുന്നതിന് വേണ്ടി പൊരിച്ച കോഴിക്കാലുകളും പ്രജ്വാൾ കൊണ്ടു വന്നിരുന്നു.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

എന്നാൽ ഉദ്യോഗസ്ഥർ പരിശോധനയിലാണ് ഇറച്ചിക്കുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഇറച്ചിക്കുള്ളിൽ ചെറിയ പൊതിയിലാക്കി തുന്നിച്ചേർത്ത നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 18 പൊതികളാണ് ഇത്തരത്തിൽ ചിക്കനിൽ ഉണ്ടായിരുന്നത്. ഇതു കണ്ടെത്തിയ ഉടനെ ഇയാളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us