ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങൾ സമൂഹത്തിൽ നടപ്പാക്കുന്നതിൽ സർക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത. ഈ വിഷയത്തിൽ പള്ളികളിൽ പ്രചാരണം നടത്താനും തീരുമാനമായി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ വിവിധ മാനങ്ങൾ ചർച്ച ചെയ്യാൻ സമസ്ത ഓഗസ്റ്റ് 24ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും.
വിഷയത്തിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ യോഗം ചേർന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളെ യോഗം എതിർത്തു. ഇതിന് പിന്നാലെയാണ് സമസ്തയുടെ ഇടപെടൽ.
ഖുതുബ സമിതി പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്ലിയാര് അധ്യക്ഷനാവുന്ന സെമിനാർ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എം.ടി. അബൂബക്കര്‍ ധാരിമി, ശുഹൈബുല്‍ ഹൈതമി, മുജ്തബ ഫൈസി ആനക്കര, അബ്ദുല്‍ ഹമീദ് മൗലവി, ഷഫീഖ് റെഹ്മാനി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.