രാജ്യത്ത് 75,000 എണ്ണം കടന്ന് അംഗീകൃത സ്റ്റാർട്ടപ്പുകൾ

ഇതുവരെ, 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) അംഗീകാരം നൽകിയിട്ടുണ്ട് – സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ അടയാളപ്പെടുത്തിയ ഒരു പ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16ന്, രാജ്യത്ത് നൂതനാശയങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരിപോഷിപ്പിക്കുന്നതിന് ശക്തമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനായി ഒരു ആക്ഷൻ പ്ലാൻ ആരംഭിച്ചു. 6 വർഷത്തിനു ശേഷം ഇന്ത്യയെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാക്കി മാറ്റുന്നതിൽ കർമപദ്ധതി വിജയിച്ചു. അതിനാൽ, ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചു.

ആദ്യ 10,000 സ്റ്റാർട്ടപ്പുകൾക്ക് 808 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിച്ചപ്പോൾ അവസാന 10,000 സ്റ്റാർട്ടപ്പുകൾക്ക് 156 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിച്ചു. പ്രതിദിനം ശരാശരി 80 ലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ സ്റ്റാർട്ട് അപ്പ് സംസ്കാരത്തിന്‍റെ ഭാവി പ്രതീക്ഷ നൽകുന്നതും പ്രോത്സാഹജനകവുമാണ്. അക്രഡിറ്റഡ് സ്റ്റാർട്ടപ്പുകളിൽ, ഏകദേശം 12% ഐടി സേവനങ്ങൾ ഉണ്ട്, 9% ആരോഗ്യ പരിപാലനവും ജീവശാസ്ത്രവും, 7% വിദ്യാഭ്യാസവും, 5%
പ്രൊഫഷണൽ, വാണിജ്യ സേവനങ്ങൾ, 5% കൃഷി എന്നിങ്ങനെയാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലൂടെ ഇതുവരെ 7.46 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ 6 വർഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ 110 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. സ്റ്റാർട്ടപ്പുകളിൽ 49 ശതമാനവും റ്റിയർ II & റ്റിയർ III വിഭാഗങ്ങളിൽപ്പെടുന്നവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us