മഴക്കെടുതിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമോ എന്നറിയാൻ ഓരോ ജില്ലയിലെയും കളക്ടർമാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നോക്കി ഇരിക്കുകയാണ് വിദ്യാർത്ഥികൾ. അതേസമയം, സ്കൂൾ തുടങ്ങാൻ രണ്ട് മണിക്കൂർ മാത്രം ശേഷിക്കെ അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ രേണുരാജ് വിവാദത്തിലാകുകയും ചെയ്തു . എന്നാൽ അവധി വേണ്ടെന്ന് ഒരു കളക്ടറുടെ മകൻ പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
പത്തനംതിട്ട ജില്ലാ കളക്ടറായ ദിവ്യ എസ് അയ്യരുടെ മകനാണ് മൽഹാർ. ‘എവിടെ പോകണമെന്ന് കളക്ടർ ചോദിക്കുമ്പോൾ ‘സ്കൂളിൽ പോകണം’ എന്ന് മൽഹാർ പറയുന്നതും സ്കൂളിന് ലീവ് നൽകിയെന്ന് അമ്മ പറയുമ്പോൾ മൽഹാർ സ്കൂളിൽ പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്നു.
പിതാവും കോൺഗ്രസ്സ് നേതാവുമായ കെ.എസ് ശബരീനാഥനാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. “മഴ പെയ്താലും പ്ലേ സ്കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃക വിദ്യാർത്ഥി” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Related posts
-
ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍... -
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100... -
പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ...