തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും മുന്നോട്ട് വരണമെന്ന നിർദേശവുമായി സിപിഐഎം. ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി സഖാക്കൾ അടിയന്തരമായി ഇടപെടണമെന്നാണ് നിർദേശം.
കനത്ത മഴ മണ്ണിടിച്ചിലിനും കൃഷി നാശത്തിനും കാരണമായി. പല റോഡുകളും തകർന്നു. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് നാം സാക്ഷ്യം വഹിച്ചിട്ട് വർഷങ്ങളേ ആയിട്ടുള്ളൂ. ലോകത്തിനാകെ മാതൃകയാകുന്ന ഒരു രക്ഷാപ്രവർത്തനം സംഘടിപ്പിക്കാൻ കേരളത്തിലെ ജനങ്ങൾ ഒത്തുചേർന്നു. എല്ലാവരേയും ഒരുമിപ്പിച്ച് സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമാണ്. ആ അനുഭവങ്ങൾ കണക്കിലെടുത്ത് ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ ഘടകങ്ങളും സജീവമാകണമെന്നും സി.പി.ഐ(എം) നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.