മാലിന്യ സംസ്‌കരണ യൂണിറ്റിൽ നിന്നും അസഹനീയ ദുർഗന്ധം; ബിബിഎംപി മാലിന്യ യൂണിറ്റ് ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

WASTE DISPOSAL BBMP

ബെംഗളൂരു: ലിംഗധീരനഹള്ളിയിലെ മാലിന്യ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടണമെന്ന ആവർത്തിച്ചുള്ള ആവശ്യങ്ങളിൽ പരിഹാരം കാണാത്തതിനെ തുടർന്ന് ഹെമ്മിഗെപുര വാർഡിലെ ബനശങ്കരി ആറാം ഘട്ട നിവാസികൾ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചു.

150 ടൺ ശേഷിയുള്ള മാലിന്യ സംസ്കരണ യൂണിറ്റ് ഏതാനും മാസങ്ങൾക്കുമുമ്പ് സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വീണ്ടും തുറന്നതെന്നും ബിബിഎംപി സംസ്കരണത്തിനായി ടൺ കണക്കിന് മാലിന്യം അയച്ചുതുടങ്ങിയതായും താമസക്കാർ പറയുന്നു.

ഞങ്ങളുടെ വീട്ടിൽ കുട്ടികളും പ്രായമായവരും ഉണ്ടെന്നും അസഹനീയമാണ് ദുർഗന്ധമാണ് വീടുകളിൽ നിറയുന്നതെന്നും അതിലുപരി ഈച്ചകൾ ഭക്ഷണത്തിലും തീൻമേശയിലും ഇരിക്കുന്നു എന്നിങ്ങനെയെല്ലാം പ്രതിസന്ധികളാണ് തങ്ങൾ നേരിടുന്നതെന്നും താമസക്കാർ പറയുന്നു.

കഴിഞ്ഞയാഴ്ച നാട്ടുകാർ കെഎസ്പിസിബി ചെയർമാൻ ശാന്ത തിമ്മയ്യയെ കണ്ടിരുന്നു. ദുർഗന്ധ നിയന്ത്രണം ഉൾപ്പെടെ 29 നിബന്ധനകൾ പാലിക്കണമെന്ന് ബിബിഎംപിയോട് പറഞ്ഞിട്ടുണ്ടെങ്കിലും അത് നടക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് നാട്ടുകാർ ആരോപിച്ചും. ഈ പ്രദേശങ്ങളിൽ ഏകദേശം 4,000 വീടുകളുണ്ട്, എല്ലാവരും അസുഖത്താൽ ബാധിക്കപ്പെട്ടിരിക്കുന്നുവെന്നും. 15 ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കെഎസ്‌പിസിബി ഓഫീസിനു മുന്നിൽ സമരം നടത്തുമെന്ന് ബിഎസ്‌കെ ആറാം സ്റ്റേജ് റസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടി എസ് മഹേഷ പറഞ്ഞു. പ്ലാന്റിന് സമീപം തടിച്ചുകൂടിയ നാട്ടുകാർ വ്യാഴാഴ്ച ബിബിഎംപിക്കെതിരെ മുദ്രാവാക്യം വിളിച്ചു. കെഎസ്പിസിബി ചെയർമാൻ ശാന്ത തിമ്മയ്യ പ്രതികരിക്കാൻ തയ്യാറായില്ല.

പ്ലാന്റ് മൂന്ന് വർഷത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നെന്നും എസ്‌സിയിൽ നിന്ന് പാലികെ എൻജിടി സ്റ്റേ ഒഴിവാക്കി പ്ലാന്റ് പുനരാരംഭിച്ചത് എന്നും ബിബിഎംപി പറയുന്നു. കൂടാതെ പ്രദോശങ്ങളിലെ വീട്ടിൽ ഈച്ചകളോ ദുർഗന്ധമോ ഇല്ലന്നും പ്ലാന്റിന്റെ സാന്നിധ്യം മൂലം റിയൽ എസ്റ്റേറ്റ് വിപണി മൂല്യം കുറയുമെന്ന് ഇവിടെ താമസക്കാരും സൈറ്റുള്ള കുറച്ച് ആളുകളും ഭയപ്പെടുന്നതാണ് പ്രശ്നമെന്നും ബിബിഎംപി കൂട്ടിച്ചേർത്തു. ഇപ്പോൾ കേസ് സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് ഇക്കൂട്ടർ വിഷയം ഉന്നയിക്കുന്നത് എന്നും ബിബിഎംപിയുടെ എസ്‌ഡബ്ല്യുഎം ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us