ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നതിനെക്കുറിച്ച് ആലോചിച്ച് കർണാടക സർക്കാർ. നിലവിൽ ബെംഗളുരുവിലെങ്കിലും മാസ്‌ക് നിർബന്ധമാക്കണം എന്നാണ് കരുതുന്നതെന്നും ഇതുവരെ പിഴയൊന്നും ഉണ്ടായിരുന്നില്ല എന്നാൽ സ്ഥിതിഗതികൾ കൈവിട്ടുപോകുന്നതിന് മുമ്പ് ആളുകൾക്ക് പിഴ ചുമത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാമെന്നും കർണാടക ആരോഗ്യമന്ത്രി കെ സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീർച്ചയായും ഇത് ചർച്ചാ ഘട്ടത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് ആത്യന്തികമായി ഞങ്ങൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചർച്ച ചെയ്യുമെന്നും കെ സുധാകർ കൂട്ടിച്ചേർത്തു.
ഇത് എങ്ങനെ നടപ്പാക്കും എന്ന ചോദ്യത്തിന്, ലോക്ക്ഡൗൺ സമയത്തും കർശനമായ COVID-19 നിയന്ത്രണങ്ങൾക്കിടയിലും സർക്കാർ ഫലപ്രദമായി മാസ്കുകൾ നിർബന്ധമാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ രോഗബാധിതരായ ആരുടേയും ലക്ഷണങ്ങൾ ഗുരുതരമല്ല അല്ലെങ്കിൽ ആളുകളെ അലട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ആളുകൾ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടാത്തതോ വെന്റിലേറ്ററിന്റെ പിന്തുണയോ ആവശ്യമില്ലാത്തതോ ആയ സ്ഥിതിയായത് കൊണ്ടുതന്നെ, ഒരു സാധാരണക്കാരന് ഇത് (COVID-19) സാധരണ പനിയാണെന്നാണ് തോന്നുന്നത് എന്നും ഞങ്ങൾ അവരോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ അത് വേണ്ടത്ര ഗൗരവമായി എടുക്കുന്നില്ലന്നും സുധാകർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.