കർണാടകയിലെ സന്ദൂർ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും

ബല്ലാരി ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രമായി സന്തൂർ വികസിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. മൺസൂൺ കാലത്ത്, പച്ചപ്പിനാൽ നിറഞ്ഞ സന്ദൂരിലെ കുന്നുകളും നിറഞ്ഞുനിൽക്കുന്ന ജലാശയങ്ങളാലും ഈ സൈറ്റിന് ഭംഗി കൂടുന്നു. കഴിഞ്ഞയാഴ്ച ജില്ലാ ഇൻചാർജ് മന്ത്രി ബി ശ്രീരാമുലു സന്ദൂരിലെ പ്രധാന സ്ഥലങ്ങളും കുന്നുകളും സന്ദർശിക്കുകയും ടൂറിസം വികസന പ്രവർത്തനങ്ങൾ നിരത്താൻ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

സന്ദൂരിലെ നരിഹല്ല തടാകം ഇതിനകം തന്നെ പ്രകൃതിസ്‌നേഹികളുടെയും ട്രെക്കിംഗ് പ്രേമികളുടെയും പ്രിയപ്പെട്ട സ്ഥലമാണ്. വിനോദസഞ്ചാരത്തിന്റെ വളർച്ചയെ സഹായിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ഭരണകൂടം ആലോചിക്കുന്നത്.

സന്ദൂരിന് പ്രകൃതിഭംഗിയുള്ളതിനാൽ കല്യാണ കർണാടക മേഖലയിലെ ഒരു ടൂറിസം കേന്ദ്രമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അഡ്മിനിസ്‌ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അടുത്തിടെ സന്ദൂരിലെ ചില സൈറ്റുകൾ താൻ സന്ദർശിച്ചതായും മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി ബി ശ്രീരാമുലു പറഞ്ഞു

കുടിവെള്ള കിയോസ്‌കുകൾ, ടോയ്‌ലറ്റുകൾ, ടൂറിസ്റ്റുകൾക്ക് ഇൻഫർമേഷൻ സെന്റർ തുടങ്ങിയ വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സന്ദർശകർക്ക് താമസ സൗകര്യവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts