കൊച്ചി : ജെഡിഎസ് എൽജെഡി ലയന നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇരു പാർട്ടികളുടെയും നേതാക്കൾ ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയെ ജൂലൈ ഒന്നിന് സന്ദർശിച്ച് ചർച്ചകൾ നടത്തും. ജൂലൈ ഒന്നിന് ബെംഗളൂരുവിൽ അദ്ദേഹത്തെ സന്ദർശിക്കാനാണു ധാരണ. ഓഗസ്റ്റിൽ ലയന സമ്മേളനം നടത്തുമെന്ന സൂചന.
ജൂലൈ 14ന് ഇരു പാർട്ടികളുടെയും സംസ്ഥാന കമ്മിറ്റികൾ തിരുവനന്തപുരത്തു യോഗം ചേരും. അതേസമയം, ലയനത്തിനു മുന്നോടിയായി പദവികൾ പങ്കിടുന്നതു സംബന്ധിച്ച, പ്രാദേശിക തലങ്ങളിൽ ആശയവിനിമയം പുരോഗമിക്കുകയാണ്.
എം വിശ്രേയാംസ് കുമാർ നയിക്കുന്ന എൽജെഡി, ജെഡിഎസിൽ ലയിച്ചു ജെഡിഎസ് എന്ന ഒറ്റ പാർട്ടിയായി മാറാൻ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ധാരണയായിരുന്നു. അതേസമയം, പ്രാദേശിക തലത്തിലെ പദവികൾ പങ്കുവയ്ക്കൽ ചർച്ചകൾ പൂർണമായിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.