ബെംഗളൂരു: പാഠഭാഗ വിവാദത്തിൽ പുതിയ ചോദ്യം ഉന്നയിച്ച് കെ. എസ് ഈശ്വരപ്പ. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ കുറിച്ചുള്ള ഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ ഉന്നയിച്ചത്.
ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിദ്യാർത്ഥികളിലേക്ക് കൂടുതൽ ദേശഭക്തിയും രാഷ്ട്രബോധവും പകരാനാണെന്നും ഈശ്വരപ്പ പറഞ്ഞു.
പാഠപുസ്തക സമിതിയെ എതിർക്കുന്നവർ മെക്കാളെ പ്രഭുവിന്റെയും മുഗൾ രാജാക്കന്മാരുടെയും അടിമത്തത്തിൽ നിന്ന് പുറത്ത് വരണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി. ടി രവി പ്രതികരിച്ചു.
പാഠപുസ്തകം കാവി വത്കരണത്തെ തുടർന്ന് ഈ മാസം 31 ന് കോൺഗ്രസും മറ്റ് സാമൂഹിക, സാംസ്കാരിക സംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധതിന് ആഹ്വനം ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.