വിഷു- ഈസ്റ്റർ അവധി; കേരളത്തിലേക്ക് ഉൾപ്പടെ വിവിധ സ്ഥലങ്ങളിലേക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസുകൾ

ബെംഗളൂരു : അവധിക്കാലമായതിനാൽ ഡിമാൻഡ് വർധിച്ചതിനാൽ ഏപ്രിൽ 14 മുതൽ 17 വരെ 200 അധിക ബസുകൾ സർവീസ് നടത്താൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) തീരുമാനിച്ചു.

ഡോ ബി.ആർ.അംബേദ്കർ ജയന്തി, മഹാവീര ജയന്തി, സൗരമന ഉഗാദി, വിഷു, ദുഃഖവെള്ളി, വിശുദ്ധ ശനി അവധി ദിവസങ്ങൾ പ്രമാണിച്ച് 14.04.2022 മുതൽ 17.04.2022 വരെ നീണ്ട വാരാന്ത്യത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് 200-ലധികം സ്പെഷ്യൽ സർവീസുകൾ നടത്തും. എറണാകുളം, കണ്ണൂർ, കോട്ടയം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് കൂടാതെ കോയമ്പത്തൂർ, കൊടൈക്കനാൽ, തഞ്ചാവൂർ, ട്രിച്ചി, വിഴുൽപുരം, തെലങ്കാന, വിജയവാഡ, ഹൈദരാബാദ്, പനാജി, നെല്ലൂർ ഗോവ, ഷിർദി, പോണ്ടിച്ചേരി എന്നിവടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ.

അധിക പ്രവർത്തന ബസ് സർവീസുകൾ:

രാജഹംസ, നോൺ എസി സ്ലീപ്പർ വാഹനങ്ങൾ ബിഎംടിസി സെൻട്രൽ ഓഫീസ് ശാന്തിനഗർ ബസ് സ്റ്റാൻഡിനു മുന്നിൽ സർവീസ് നടത്തും, വോൾവോ മൾട്ടി ആക്സിൽ, സ്കാനിയ, എസി സ്ലീപ്പർ വാഹനങ്ങൾ (ഐരാവത / ഐരാവത ക്ലബ് ക്ലാസ് / അംബാരി ഡ്രീം ക്ലാസ്) സർവീസ് റോഡിൽ നിന്ന് സർവീസ് നടത്തും. നാളെ ശാന്തിനഗർ ഡിപ്പോ-4 കെഎസ്ആർടിസിക്ക് മുന്നിലുള്ള സർവീസ് റോഡിൽ നിന്നാണ് സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us