ന്യൂഡല്‍ഹി: യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി.
യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ നല്കിയ സഹായത്തിന് മോദി യുക്രയിൻ പ്രസിഡണ്ട്നോട് നന്ദി അറിയിച്ചു. സുമിയില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിനാണ് മോദി, സെലന്‍സ്കിയോട് സഹായം അഭ്യര്‍ഥിച്ചത്.
അതേസമയം, സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് തയാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട് അരമണിക്കൂറിനകം തയാറാകാനാണ് നിര്‍ദേശം നല്‍കിയത്. സുമിയില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നാണ് അറിയിച്ചത്.
നിലവിൽ സുമിയില്‍ കുടുങ്ങി കൊടുക്കുന്നതിൽ 594 പേർ ഇന്ത്യക്കാരാണ്. ഇതില്‍ 179 പേര് കേരളത്തിൽ നിന്നുള്ളവരാണ്.