ബെംഗളൂരു : ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള അംഗങ്ങൾ ഉടൻ തന്നെ കർണാടകയിലെ അധ്യാപന മേഖലയിലേക്ക് പ്രവേശിക്കും, വരാനിരിക്കുന്ന റിക്രൂട്ട്മെന്റിൽ അവർക്ക് 1% ജോലികൾ സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ തീരുമാനിച്ചു. കർണാടകയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം ലഭിക്കുന്നത്.
ഭാവിയിലെ എല്ലാ റിക്രൂട്ട്മെന്റുകളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് 1% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ സർക്കാർ സ്കൂളുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിന് വിജ്ഞാപനം ചെയ്ത കരട് ചട്ടത്തിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കരട് വിജ്ഞാപനമനുസരിച്ച്, വരാനിരിക്കുന്ന റിക്രൂട്ട്മെന്റിൽ കുറഞ്ഞത് 150 തസ്തികകളെങ്കിലും ട്രാൻസ്ജെൻഡർ ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്യും. 1977ലെ കർണാടക സിവിൽ സർവീസ് (ജനറൽ റിക്രൂട്ട്മെന്റ്) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. 2021ൽ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഭേദഗതികൾ വരുത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.