ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ, വിഷയവുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത് തുടരുകയാണ്. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി വൈറൽ പോസ്റ്റുകളിൽ, ബുർഖ ധരിച്ച സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ മർദിക്കുന്ന വീഡിയോയാണ് ഒന്ന്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച മുസ്ലീം സ്ത്രീകളെ കർണാടക പോലീസ് മർദിക്കുന്നതായി കാണിച്ചു കൊണ്ടാണ് വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുത്. വീഡിയോയിലെ രംഗങ്ങളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ പോലീസുകാരനെ ലാത്തി ചാർജ് ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതും കാണാം.
എന്നാൽ ഒരു പ്രമുഖ ചാനൽ വീഡിയോയ്‌ക്കൊപ്പം പരക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച മുസ്ലീം സ്ത്രീകൾക്ക് നേരെ യുപി പോലീസ് നടത്തിയ ലാത്തി ചാർജിന്റെ വീഡിയോ കർണാടകയിൽ നിന്നുള്ളതാണെന്നാണ് നിലവിലെ പ്രചരിചരണം.
ഹിജാബ് നിരോധനത്തിനെതിരെ സ്ത്രീകൾ ശരിക്കും പ്രതിഷേധിക്കുമ്പോൾ, ഈ സംഭവം നടന്നത് കർണാടകയല്ല മറിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ്. നിലവിൽ പ്രചരിക്കുന്ന വിഡിയോ 2022 ഫെബ്രുവരി 16-ന് ഒന്നിലധികം മീഡിയ ഔട്ട്‌ലെറ്റുകൾ പങ്കിട്ട അതേ വീഡിയോ തന്നെയാണെന്നും കണ്ടെത്തിയട്ടുണ്ട്.
ഈ റിപ്പോർട്ടുകൾ പ്രകാരം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന കർണാടക ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധത്തിൽ നിന്നുള്ള വീഡിയോയാണ് കർണാടകയിൽ നിന്നുള്ളതാണെന്നാണ് പറഞ്ഞ് നിലവിൽ പ്രചരിക്കുന്നത്.
#FactCheck: A video of police officers beating a group of burqa-clad women has gone viral, with the claim that it shows #Karnataka cops hitting Muslim women protesting the #hijab ban. #AFWACheck found that the video is from UP's Ghaziabad. #HijabRow
https://t.co/qGtRFYAU31— India Today Fact Check (@IndiaTodayFacts) February 19, 2022
protest
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.