ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ എംബസി മാന്യത ബിസിനസ് പാർക്ക്, നാഗവാര, വീരണപാളയ മേൽപ്പാലം എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നുവരി മേൽപ്പാലം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു.
ഈ വഴിയിലെ ഗതാഗതക്കുരുക്ക് 70 ശതമാനം കുറയ്ക്കുന്നതിനും ടെക് പാർക്കിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ ഒരു കിലോമീറ്റർ വളരെയധികം പ്രയോജനപ്പെടുന്നതുമാണ്.
കൂടാതെ വീരണ്ണപാളയയിൽ ആരംഭിക്കുന്ന മേൽപ്പാലം ഹെബ്ബാളിലേക്ക് ഗതാഗതം സുഗമമാക്കുകയും ഹെബ്ബാൾ, കെആർ പുരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം, കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയും മേൽപ്പാലം സുഗമമാക്കുന്നു.
എംബസി REIT 183 കോടി രൂപ ചെലവിലാണ് ഈ മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.
ഏകദേശം 12 ദശലക്ഷം ചതുരശ്ര അടി പ്രവർത്തന വിസ്തീർണ്ണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് പാർക്കുകളിലൊന്നായ എംബസി മാന്യതയുടെ ഫ്ലൈ ഓവർ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള ബിസിനസ്സ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും , റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ മറ്റ് നഗരങ്ങളുടെ ഉദാഹരണങ്ങൾ എടുക്കുന്നതിന് പകരം “ഒറിജിനൽ ബെംഗളൂരു” മാതൃകയിൽ നഗരം വികസിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.