ഭൂമിയെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞ് വരികയാണ് (7482) 1994 PC1 എന്ന ഭീമന് ഛിന്നഗ്രഹം . 2022 ജനുവരി 18ന് ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകാന്‍ ഒരുങ്ങുകയാണീ (7482) 1994 PC1 ഛിന്നഗ്രഹം . വളരെ കാലമായി വാനനിരീക്ഷകര്‍ ഈ ഛിന്നഗ്രഹത്തെ പഠിക്കുന്നു ഏകദേശം തൊട്ടടുത്തുകൂടി തന്നെയാണ് യാത്രയെങ്കിലും നിലവില്‍ ഇതിന്റെ സഞ്ചാരപാത ഭൂമിക്ക് കാര്യമായി ഭീഷണിയാകുന്ന തരത്തിലല്ല.
ഭൂമിയില്‍ നിന്ന് 1.93 മില്യണ്‍ കിലോമീറ്റര്‍ വരെ ദൂരെക്കൂടി ആയിരിക്കും ഛിന്നഗ്രഹം കടന്നുപോകുക. അതായത് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 5 മടങ്ങില്‍ കൂടുതല്‍ ദൂരെ. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒരു നല്ല ടെലിസ്കോപ്പ് ഉപയോഗിച്ച് അമേച്വര്‍ ആസ്ട്രോണമര്‍മാര്‍ക്കും ഛിന്നഗ്രഹത്തെ കാണാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ട്.
1994 മുതല്‍ മനുഷ്യന്റെ നോട്ടപ്പുള്ളിയായതുകൊണ്ടാണ് ഈ ഛിന്നഗ്രഹത്തിന് പേരിനൊപ്പം 1994 എന്നുള്ളത്. പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് വിഭാഗത്തിലാണ് നിരീക്ഷകര്‍ ഛിന്നഗ്രഹത്തെ പെടുത്തിയിരിക്കുന്നത്. 3,280 അടി വ്യാസമുള്ള ഛിന്നഗ്രഹം എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിനെക്കാള്‍ രണ്ടര ഇരട്ടി വലുതാണ്. അതായത് തല്ക്കാലം വലിയ ഭീഷണിയല്ലെങ്കിലും എന്നെങ്കിലും നമ്മുക്ക് ആശങ്കയാവാന് സാധ്യതയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.