യൂട്യൂബ് വീഡിയോകൾ കണ്ട് എംഡിഎംഎ ക്രിസ്റ്റലുകൾ ഉണ്ടാക്കിയ; നൈജീരിയൻ പൗരൻ അറസ്റ്റിൽ

ബെംഗളൂരു : യൂട്യൂബ് വീഡിയോകൾ നോക്കി വീട്ടിൽ വെച്ച് മെഥൈൽസൽഫോണിൽമെഥെയ്ൻ, സോഡിയം ഹൈഡ്രോക്സൈഡ്, ആസിഡ് എന്നിവ ഉപയോഗിച്ച് എംഡിഎംഎ ക്രിസ്റ്റലുകൾ ഉണ്ടാക്കിയതിന് നൈജീരിയൻ പൗരനെ ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. പ്രതിയുടെ വസതിയിൽ നിന്ന് 50 ലക്ഷം രൂപയുടെ അസംസ്‌കൃത വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.

താരബനഹള്ളി താമസിച്ചിരുന്ന റിച്ചാർഡ് എംബുഡു സിറിലിനെ ആണ് അറസ്റ്റിലായത്. 930 ഗ്രാം മെഥൈൽസൽഫോണിൽമെഥെയ്ൻ, 580 ഗ്രാം സോഡിയം ഹൈഡ്രോക്സൈഡ് ക്രിസ്റ്റൽ, അഞ്ച് ലീറ്റർ ആസിഡ്, മാറ്റം വരുത്തിയ 10 ലിറ്ററിന്റെ പ്രഷർ കുക്കർ, പൈപ്പ്, ഡിജിറ്റൽ വെയ്റ്റിംഗ് മെഷീൻ, രണ്ട് മൊബൈലുകൾ, ഒരു സ്കൂട്ടർ എന്നിവ പോലീസ് പിടിച്ചെടുത്തു.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ജ്യേഷ്ഠനൊപ്പം ബിസിനസ് വിസയിൽ 2019ൽ ബെംഗളൂരുവിലെത്തിയ സിറിൽ കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടുതവണ വീടുമാറിയെന്നാണു റിപ്പോർട്ട്. സിറിലിന്റെ മയക്കുമരുന്ന് പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി സിറിലിന്റെ സഹോദരനാണ്, ഇയാൾ ഇപ്പോൾ ഒളിവിലാണ്. യുട്യൂബിൽ നിന്നാണ് ഇരുവരും എംഡിഎംഎ ക്രിസ്റ്റലുകൾ നിർമ്മിക്കാൻ പഠിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts