ദില്ലി: എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ നൽകുന്നതിന് വേണ്ട സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും ഉപയോഗം പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ഉടൻ തന്നെ ഇ-പാസ്‌പോർട്ട് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഉള്ള വാർത്ത വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ തന്നെയാണ് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്.
India 🇮🇳 to soon introduce next-gen #ePassport for citizens
– secure #biometric data
– smooth passage through #immigration posts globally
– @icao compliant
– produced at India Security Press, Nashik
– #eGovernance @passportsevamea @MEAIndia #AzadiKaAmritMahotsav pic.twitter.com/tmMjhvvb9W— Sanjay Bhattacharyya (@AmbSanjay_) January 5, 2022
ഇ-പാസ്‌പോർട്ടുകളുടെ റോൾ ഔട്ട് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ എംഇഎ സെക്രട്ടറി, പ്രസ്തുത പാസ്‌പോർട്ടുകൾ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നും പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്‌പോർട്ടുകൾ ബുക്ക്‌ലെറ്റിലാണ് പ്രിന്റ് ചെയ്യുന്നത്.
ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയട്ടുണ്ട്. പാസ്‌പോർട്ടുകൾ വ്യാജമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നതിനും യാത്രക്കാർക്ക് വേഗത്തിലുള്ള കുടിയേറ്റത്തെ സഹായിക്കുന്നതിനുമാണ് ഈ നീക്കമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.