ബെംഗളൂരു: മഹാരാഷ്ട്രയുടെ അതിർത്തിയായ കർണാടകയിലെ ബെലഗാവി ജില്ലയിൽ മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) അംഗങ്ങൾ ഡിസംബർ 14 ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ബന്ദ് സംഘർഷത്തിൽ കലാശിച്ചു.
എംഇഎസ് നേതാവ് ദീപക് ദലവിയുടെ മുഖത്ത് കന്നഡ സംഘടനാ പ്രവർത്തകൻ മഷികുടഞ്ഞ നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബെലഗാവി ജില്ലയെ മഹാരാഷ്ട്ര സംസ്ഥാനവുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് എംഇഎസ്.
സർക്കാരിന്റെ ശീതകാല നിയമസഭാ സമ്മേളനത്തിന് സമാന്തരമായി ബെലഗാവിയിൽ എംഇഎസ് പരിപാടി സംഘടിപ്പിക്കുന്നതിനിടെയാണ് സംഭവം. ബെലഗാവിയിലെ തിലകവാദി മേഖലയിൽ എംഇഎസ് പാർട്ടി ഒരു പോഡിയം സ്ഥാപിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പോഡിയം ഒഴിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസും എംഇഎസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
പോലീസുകാരും ധാൽവിയും തമ്മിലുള്ള വാക്കുതർക്കത്തിനിടെ മുദ്രവാക്യം മുഴക്കിയെത്തിയ കന്നഡ സംഘടനാ പ്രവർത്തകൻ ധാൽവിയുടെ മുഖത്ത് മഷിയൊഴിക്കുകയായിരുന്നു, കൂടാതെ മുൻ എം.എൽ.എ മനോഹര കിണി ഉൾപ്പെടെയുള്ളവർക്കു നേരെയും കന്നഡ പ്രവർത്തകർ മഷികുടഞ്ഞു.
ഇതിനെത്തുടർന്ന് സ്ഥലത്ത് കന്നഡ സംഘടനാ പ്രവർത്തകരും എം.ഇ.എസ്. പ്രവർത്തകരും തമ്മിൽ നേരിയ സംഘർമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് ഇരുവിഭാഗം പ്രവർത്തകരേയും പിരിച്ചുവിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകന്ന സാഹചര്യത്തിൽ കന്നഡ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുതു നീക്കി. കർണാടക നവ നിർമ്മാണ പദെ, യൂത്ത് പ്രസിഡന്റ് സമ്പത്ത് കുമാർ ദേശായി, കൂടാതെ മറ്റ് മൂന്ന് പേർക്കെതിരെയും തിലകവാഡി പോലീസ് കേസെടുത്തിട്ടുണ്ട്. ജില്ലയിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
എംഇഎസ് പാർട്ടി പ്രവർത്തകർ സ്ഥലത്ത് നിന്ന് തിലകവാടി പൊലീസ് സ്റ്റേഷനിലേക്ക് റാലി നടത്തി. തുടർന്ന് ആദരസൂചകമായി പ്രവർത്തകർ ദീപക് ദലവിക്ക് ക്ഷീരാഭിഷേകം (പാൽ ഒഴിക്കൽ) നടത്തി. സംഭവത്തെ അപലപിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, കർണാടകയിലെ മറാഠി സംസാരിക്കുന്ന പ്രദേശങ്ങൾ മഹാരാഷ്ട്രയുമായി ലയിപ്പിക്കാൻ ലക്ഷ്യമിടുന്ന പ്രസ്ഥാനത്തിന് ഈ സംഭവങ്ങൾ തിരിച്ചടിയാകില്ലെന്നും പ്രസ്താവിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.