മുനവ്വർ ഫറൂഖിയ്ക്ക് ശേഷം, ഭീഷണിയുടെ പേരിൽ കുനാൽ കമ്രയും ബെംഗളൂരുവിൽ പരിപാടികൾ റദ്ദാക്കി.

KUNAL KAMRA

ബെംഗളുരു: സംഘപരിവാർ ഭീഷണിപ്പെടുത്തിയെന്നാരോപിച് ബെംഗളുരു നഗരത്തിൽ 20 ദിവസങ്ങളിലായി താൻ നടത്താനിരുന്ന ​തന്റെ ഷോകൾ റദ്ദാക്കിയതായി ഹാസ്യനടൻ കുനാൽ കമ്ര അറിയിച്ചു. ഡിസംബർ 1 നും 19 നും ഇടയിൽ ഒന്നിലധികം ദിവസങ്ങളിൽ ബെംഗളൂരു ജെപി നഗറിലെ വേദിയിൽ ‘കുനാൽ കമ്ര ലൈവ്’ എന്ന പേരിൽ ഒരു ഷോ അവതരിപ്പിക്കാൻ കമ്ര സജ്ജീകരിച്ചിരുന്ന.

എന്നാൽ താൻ പരിപാടി നടത്തിയാൽ നടന്ന സ്ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകൾക്ക് ഭീഷണി ലഭിച്ചതായും നിരവധിപ്പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളിൽപ്പോലും ആകെ 45 പേർക്ക് ഇരിക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചതായും കുനാൽ കമ്ര ട്വീറ്റ് ചെയ്തു.

നേരത്തേ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫറൂഖിയുടെ ബെംഗളുരുവിലെ 12 പരിപാടികളും സംഘപരിവാ‍ർ ഭീഷണിയെത്തുടർന്ന് റദ്ദാക്കപ്പെട്ടതായി ആരോപണമുയർന്നിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള മുനവർ ഫാറൂഖിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബെംഗളൂരുവിൽ തന്റെ ഷോ റദ്ദാക്കിയ രണ്ടാമത്തെ ഹാസ്യനടനാണ് കമ്ര.

അതിനിടെ, നവംബർ 30 ന് കുറച്ച് ആളുകൾ ഷോയെ എതിർത്തുകൊണ്ട് വേദിക്ക് പുറത്ത് തടിച്ചുകൂടിയതായും
ഈ സമയം ഒരു പോലീസ് വാൻ സ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തതായി വൃത്തങ്ങൾ പറഞ്ഞു.

തുടർന്ന് പോലീസ് കമ്രയുടെ ഷോ നടക്കുന്ന വേദിയായ ആർട്ട് ഖോജിന്റെ ഉടമസ്ഥരെ വിളിച്ചുവരുത്തി പോലീസ് സ്‌റ്റേഷനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു, കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം ഷോ റദ്ദാക്കുകയാണെന്ന് രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടതായും വൃത്തങ്ങൾ പറയുന്നു.

എന്നാൽ ഷോ മുടങ്ങിയത് ഭീഷണിയുടെ പേരിൽ മാത്രമാണെന്ന് കുനാൽ കമ്ര തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു. ഡിസംബർ 31 വരെ വേദിയിൽ ഒരു പരിപാടിയും നടത്തരുതെന്ന് പോലീസ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us