ബെംഗളൂരു: നഗരവീഥികളിൽ കാണപ്പെടുന്ന അനധികൃത മാലിന്യങ്ങൾ ശനിയാഴ്ചകളിൽ നീക്കം ചെയ്യാനുള്ള പദ്ധതിയുമായി ബിബിഎംപി. ദിവസങ്ങളോളം മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലങ്ങൾ ബ്ലാക്ക് സ്പോട്ട് ആയി തിരിച്ച് ബിബിഎംപി മാർഷലുമാർ അവിടെങ്ങളിലെ മാലിന്യങ്ങൾ ശനിയാഴ്ചകളിൽ നീക്കം ചെയ്യുന്നത് ഉറപ്പ് വരുത്താൻ ആണ് പദ്ധതി.
കൂടാതെ ചവറുകൾ വഴിയരികിൽ തള്ളുന്നതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും കോർപ്പറേഷൻ പ്രാധാന്യം നൽകും . മുൻപും ബ്ലാക്ക് സ്പോട്ടുകൾ പൂർണമായും ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചിരുന്നെങ്കിലും ആളുകൾ പുതിയ സ്ഥലങ്ങൾ കണ്ടെത്തി മാലിന്യം തള്ളിയതായാണ് റിപ്പോർട്ട്.
മാർഷലുമാർ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അധികമായി – ബെംഗളൂരു സൗത്ത് 106 മഹാദേവപുര 86 ആർആർ നഗർ 84 എന്നിവിടങ്ങളിലാണ് കാണപ്പെട്ടത്. മൊത്തം 411 ബ്ലാക്ക് സ്പോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. അതേ സമയം പല വാർഡുകളിലും ബിബിഎംപിയുടെ കരാർ ജീവനക്കാർ മാലിന്യം ശേഖരിക്കാൻ വീടുകളിൽ എത്താത്തതു മൂലമാണ് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് എന്നും, വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം കാര്യക്ഷമമാക്കിയാൽ ഒരുപരിധിവരെ വഴിയരികിൽ മാലിന്യം തള്ളുന്നത് കുറയുമെന്നുമാണ് ജനങ്ങൾ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.