മൈസൂരു : കഴിഞ്ഞമാസം ഒക്ടോബർ 20-ന് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 30 ശതമാനം തകർന്ന ചാമുണ്ഡിമലയിലെ റോഡ് മഴയെത്തുടർന്ന് മണ്ണ് ചോർന്നതോടെ വീണ്ടും ഇടിഞ്ഞ് ഇപ്പോൾ 80 ശതമാനത്തോളം തകർന്നു. മലയിലെ വ്യൂ പോയിന്റ് ജങ്ഷനും നന്തി പ്രതിമയ്ക്കും ഇടയിലുള്ള റോഡാണ് തകർന്നത്.
2019-ൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 49 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച സംരക്ഷണഭിത്തി കഴിഞ്ഞമാസമുണ്ടായ മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഇത് കൂടാതെ ഉത്തനഹള്ളി തടാകം, ദേവികെരെ, തവരക്കട്ടെ എന്നിവിടങ്ങളിലും റോഡ് തകർന്നിട്ടുണ്ടെന്ന് ചാമുണ്ഡിമലനിവാസികൾ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് എക്സിക്യുട്ടിവ് എൻജിനിയർ ഹർഷ പറഞ്ഞു. ദീപാവലിക്കുശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധർ വീണ്ടും സംഭവസ്ഥലം സന്ദർശിക്കും. അവരിൽനിന്നുള്ള നിർദേശം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.