നവരാത്രി ആഘോഷം; പാലിക്കേണ്ട കർശന നിർദേശങ്ങൾ ചുവടെ കൊടുക്കുന്നവയാണ്

ബെം​ഗളുരു; നവരാത്രി ആഘോഷങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ ബിബിഎംപി പുറത്തിറക്കി, കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർ​ഗനിർദേശം പുറത്തിറക്കിയത്.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുവാനും വേണ്ടിയാണ് ബിബിഎംപി നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

11 മുതൽ 15 വരെയാണ് ആഘോഷം. പൂജകളിൽ 50 ൽ അധികം ആൾക്കാർ പാടില്ല എന്ന് പ്രത്യേകം പറയുന്നു.

1. പൂജകളിൽ മധുരം, ഫലങ്ങളും, പുഷ്പങ്ങളും നൽകുന്നത് നിരോധിച്ചിട്ടുണ്ട്.

2.അപാർട്മെന്റുകളും സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം.

3. പൊതുസ്ഥലങ്ങളിൽ പൂജക്കെത്തിക്കുന്ന വി​ഗ്രഹങ്ങൾക്ക് നാല് അടിയിൽ കൂടുതൽ ഉയരം പാടില്ല.

4. വി​ഗ്രഹങ്ങൾ സ്ഥാപിക്കുന്നതിന് ബിബിഎംപി സോണുകളുടെ ജോയിന്റ് കമ്മീഷ്ണറുടെ അനുമതി നേടിയിരിക്കണം.

5. താളമേളങ്ങൾ പാടില്ല

6.. പൂജ ചെയ്യുന്ന ഇടം അണുവിമുക്തമാക്കിയിരിയ്ക്കണം. കൃത്യമായ അകലം പാലിയ്ക്കണം.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us