ബെംഗളൂരു : കോവിഡ് -19 രോഗികളിൽ മ്യൂക്കോർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) അണുബാധ കണ്ടെത്തുന്നതിനുള്ള സിടി, എംആർഐ സ്കാൻ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും സൗജന്യമായി ഏർപ്പെടുത്തിയതായി കർണാടക സർക്കാർ തിങ്കളാഴ്ച അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്കാനുകളുടെ ചിലവും സർക്കാർ നികത്തി. സ്വകാര്യ ആശുപത്രികളിലും ലബോറട്ടറികളിലും, പിഎൻഎസ്, എം.ആർ.ഐ സ്കാൻ 4000 രൂപയും ബിപിഎൽ കാർഡുള്ളവർക്ക് 3000 രൂപയുമാണ്.
കർണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകർ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കു വെച്ചത്.
The CT Scan and MRI Scan to diagnose Mucormycosis infection in post-covid patients has been made free of cost in government hospitals and medical colleges and the cost is capped as below in private hospitals and laboratories.@DHFWKA pic.twitter.com/rx7sSd9Wx4
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) June 28, 2021
സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ 3000 ൽ നിന്ന് 2576 ആയി കുറഞ്ഞു. ബെംഗളൂരുവിൽ തിങ്കളാഴ്ച 563 ആയി കോവിഡ് രോഗികൾ കുറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 2 ശതമാനത്തിൽ താഴെയാണെന്നും 93 പുതിയ കോവിഡ് -19 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സജീവമായ COVID-19 കേസുകൾ ഇപ്പോൾ ഒരു ലക്ഷത്തിൽ താഴെയാണ് 97,592.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.