35 ഭവനഭേദനം; മോഷണശ്രമത്തിനിടെ നിരവധി കൊലപാതകം; രണ്ടംഗസംഘം പിടിയിൽ.

ബെംഗളൂരു: കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് നഗരത്തിലെ 35 ഓളം വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരെയാണ് കേന്ദ്ര കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞദിവസം പിടികൂടിയത്.

സ്വദേശത്തെ ബന്ധുക്കളുടെ വീടുകളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം രണ്ടുകോടി രൂപ വിലവരുന്ന നാല് കിലോയോളം മോഷ്ടിച്ച സ്വർണവും ഇവരിൽ നിന്ന് കണ്ടെടുത്തു.
ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള ഫയും ഇസ്ലാമുദ്ദീൻ 35, മുര സലിം മുഹമ്മദ് 42 എന്നിവരാണ് പിടിയിലായിരിക്കുന്നത്.

ഫയുമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

മുപ്പത്തിയഞ്ചോളം ഭവന ഭേദനമോഷണം അടക്കം, മോഷണശ്രമത്തിനിടെ നിരവധി കൊലപാതകങ്ങളും, കൊലപാതക ശ്രമങ്ങളും പിടിച്ചുപറികളും ഇവരുടെ പേരിൽ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ചു നാല്പതോളം ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ഇവർ പിടിയിലായതോടെ സഞ്ജയ് നഗർ,,നന്ദിനി ലേഔട്ട് കോടി ഹള്ളി, അന്നപൂർണേശ്വരി നഗർ, രാജഗോപാല നഗർ, അമൃത ഹള്ളി, ബാനസവാടി, കെജി ഹള്ളി, ജ്ഞാന ഭാരതി, ആർ ആർ നഗർ എന്നിവടങ്ങളിലെ നിരവധി മോഷണങ്ങൾക്കാണ് തുമ്പുണ്ടായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us