പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

ബെംഗളൂരു: കർണാടക പൊലീസ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ തസ്തികകൾ മാറ്റി പുതിയ ചുമതലകൾ നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ പ്രവർത്തന സുതാര്യതയിലെ അഭിപ്രായവ്യത്യാസവും തുറന്ന വാക് പോരും മുറുകിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ അഴിച്ചുപണി.

അഡീഷണൽ പോലീസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ വിഭാഗ ആയിരുന്ന ശ്രീ ഹേമന്ത് നിമ്പാക്കറും ജയിൽ -ക്രിമിനൽ വിഭാഗത്തിന്റെ ഇൻസ്പെക്ടർ ജനറലായിരുന്ന ശ്രീമതി രൂപയും തമ്മിൽ ഉയർന്നുവന്ന പരസ്യമായ അഭിപ്രായവ്യത്യാസം വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം ശ്രീ നമ്പാൽക്കറിന് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഇൻസ്പെക്ടർ ജനറലായി ചുമതല നൽകിയപ്പോൾ, ശ്രീമതി രൂപയ്ക്ക് കർണാടക കരകൗശല വികസന കോർപ്പറേഷൻറെ എംഡി സ്ഥാനമാണ് നൽകിയിരിക്കുന്നത്.

ഗ്രീവൻസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ ജനറൽ ആയിരുന്ന മാലിനി കൃഷ്ണമൂർത്തി ആണ് പുതിയ ആഭ്യന്തര വിഭാഗം പ്രിൻസിപ്പാൾ സെക്രട്ടറി.

മാലിനീ കൃഷ്ണമൂർത്തിയുടെ ചുമതലകൾ പൗരാവകാശ നിയന്ത്രണ വിഭാഗം ഡയറക്ടർ ജനറൽ രാമചന്ദ്ര റാവുവിന് അധിക ചുമതലയായി നൽകിയിട്ടുണ്ട്.

കർണാടക പോലീസ് അക്കാദമിയുടെ ഡയറക്ടറായി വിപുൽ കുമാർ അധികാരമേൽക്കും.

മംഗളൂരു കമ്മീഷണർ ആയിരുന്ന വികാസ്കുമാർ കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ ഇൻസ്പെക്ടർ ജനറൽ ആകും.

പദവി തനിക്കൊരു പ്രശ്നമല്ലെന്നും പുതിയ തസ്തികയിൽ ഇന്ന് തന്നെ ഉത്തരവാദിത്വം ഏൽക്കും എന്നും ശ്രീമതി രൂപ ട്വിറ്ററിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us