ചൈനീസ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ നടത്തുന്ന നിർബന്ധിത വായ്പ വീണ്ടെടുക്കൽ റാക്കറ്റ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ.

ബെംഗളൂരു: ന്യൂ ഗുഡള്ളിയിലെ സയ്യിദ് അഹമ്മദ് 33, ബിടിഎം ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ സയ്യിദ് ഇർഫാൻ 26, രാമഗുണ്ടനഹള്ളി നിവാസി ആദിത്യ സേനാപതി 25 എന്നിവരാണ് കഴിഞ്ഞദിവസം പണം സ്വീകരിച്ചവരിൽ നിന്നുള്ള പരാതിയെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായത്.


വളരെ കുറഞ്ഞ പലിശയ്ക്ക് ഉടൻ പണം എന്ന വ്യവസ്ഥയിൽ മൊബൈൽ ആപ്പുകൾ വഴിയാണ് കമ്പനികൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.

എന്നാൽ പണം കൈപ്പറ്റിയവരിൽ നിന്നും അമിത പലിശ ഈടാക്കുകയും എടുത്ത മുഴുവൻ പണവും തിരിച്ചടച്ച്തിനുശേഷവും നിരന്തരമായി ഉപദ്രവിക്കുകയും ഫോൺ വഴിയും അല്ലാതെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതികളിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

കോറമംഗലയിൽ പ്രവർത്തിക്കുന്ന എയ്സ് പേൾ സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയിൽ കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. നിയമപരമല്ലാതെ പണമിടപാടുകൾ നടത്തിവന്നിരുന്ന നിരവധി ചൈന കമ്പനികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത് എന്ന റെയ്ഡിൽ പോലീസ് കണ്ടെത്തി.

തുടർന്ന് കമ്പനി നടത്തിപ്പുകാരായ മൂന്നുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൈനീസ് മൊബൈൽ ആപ്പുകൾ വഴിയാണ് ഇവർ പണമിടപാടുകൾ നടത്തിയിരുന്നതെന്ന് കണ്ടെത്തി. മണി ഡേ, പൈസാ ഡേ, ലോൺ ടൈം, റുപ്പി ഡേ, റുപീ കാർഡ്, തുടങ്ങിയ ചൈനീസ്ആപ്പുകൾ ആണ് ഇരകളെ കണ്ടെത്താൻ ഇവർ ഉപയോഗിച്ചിരുന്നത്.

അറസ്റ്റിലായ ഇവർ ഈ കമ്പനികളുടെ ഡയറക്ടറായി പ്രവർത്തിക്കുന്നവർ ആണെന്നും മറ്റ് ഡയറക്ടർമാർ ചൈനീസ് പൗരന്മാർ ആണെന്നും ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us